പ്രേക്ഷകരുടെ സ്നേഹത്തിന് മുന്നിൽ കണ്ണ് നിറഞ്ഞ് നിമിഷ ; വീഡിയോ കാണാം…

November 10, 2018

മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകൻ മധുപാൽ ഒരുക്കിയ പുതിയ ചിത്രം ഒരു കുപ്രസിദ്ധ പയ്യൻ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.മ ലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്രകാഥാപാത്രമായെത്തുന്ന  ചിത്രത്തിൽ നായികയായി എത്തുന്നത് നിമിഷ സജയനാണ്. ‘മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

അഭിനയത്തിലെ വൈവിധ്യംകൊണ്ട് അജയന്‍ എന്ന കഥാപാത്രത്തെ ടൊവിനോ മികച്ചതാക്കി മാറ്റിയപ്പോൾ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന പ്രകടനമാണ് നിമിഷ കാഴ്ച്ചവെച്ചത്. താരത്തിന് അഭിനന്ദന പ്രവാഹവുമായി ഒരുപാട് ആരാധകരാണ് എത്തുന്നത്. പ്രേക്ഷകരുടെ നല്ല വാക്കിന് മുന്നിൽ പൊട്ടിക്കരയുന്ന നിമിഷയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വര്‍ത്തമാന കാലത്ത് ഏറെ പ്രസക്തമായ വിഷയമാണ് ചിത്രം ചര്‍ച്ചചെയ്യുന്നത്. സാധാരണക്കാരനോട് നിയമവ്യവസ്ഥിതികളും പോലീസ് സംവിധാനങ്ങളും പുലര്‍ത്തുന്ന ചില നീതി നിഷേധങ്ങളെ പച്ചയായ് തുറന്നു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട് സംവിധായകന്‍. മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

അനാഥനായ അജയന്‍ ഒരു കൊലപാതക കേസില്‍ പ്രതിയാകുന്നു. പ്രതിയായതല്ല പോലീസ് മനപ്പൂര്‍വ്വം പ്രതിയാക്കിയതാണ്. ജയിലില്‍ അടയ്ക്കപ്പെട്ട അജയനുവേണ്ടി കോടതി വക്കീലിനെ ഏര്‍പ്പാടാക്കുന്നു. തുടര്‍ന്നു നടക്കുന്ന നിയമപോരാട്ടങ്ങളാണ് ഒരു കുപ്രസിദ്ധ പയ്യനെന്ന് ചുരുക്കത്തില്‍ പറയാം.

സിനിമയുടെ ആദ്യ പകുതിയല്‍ സ്വയം ഉള്‍വലിഞ്ഞ ഒരു കഥാപാത്രമായാണ് അജയന്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. ടൊവിനോയുടെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും അജയന്‍ എന്നതില്‍ സംശയിക്കേണ്ടതില്ല. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും ചിത്രത്തിലെത്തുന്നുണ്ട്. ഹന്ന എന്ന കഥാപാത്രമായെത്തുന്ന നിമിഷാ സജയനും ചിത്രത്തില്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും അഭിനയത്തിന്റെ കാര്യത്തില്‍ നീതി പുലര്‍ത്തിയിട്ടുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍.