റിലീസിന് മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി ഒടിയൻ മാണിക്യന്റെ ചിത്രങ്ങൾ

November 21, 2018

ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ഒടിയൻ’. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ മോഹൻലാലിൻറെ വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി  എത്തുന്നത് മഞ്ജു വാര്യരാണ്.

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. വാനോളം പ്രതീക്ഷയുമായി ആരാധകർ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതായി സംവിധായകൻ വി എ ശ്രീകുമാർ അറിയിച്ചു. ചിത്രത്തിന്റെ പുതിയ ക്യാരക്റ്റർ പോസ്റ്ററുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു മോഹൻലാൽ താരജോഡികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക് തിരിചുവരവ് നടത്തിയ മഞ്ജു മോഹൻലാലിനൊപ്പം ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ആരാധകർ എന്നും ആകാംഷയോടെ കാണാൻ കൊതിക്കുന്ന താരജോഡികൾ ഒന്നിക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും.