‘പറയാൻ പറ്റാതെ പോയ ഇഷ്ടത്തിന്റെ പിടച്ചിൽ മരണംവരെ ഉള്ളിലുണ്ടാവും’; ‘ഒറ്റക്കൊരു കാമുകനി’ലെ ട്രെയ്‌ലർ കാണാം…

November 21, 2018

പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി അജിൻലാൽ ജയൻ വന്നേരി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒറ്റക്കൊരു കാമുകനി‘ലെ ട്രെയ്‌ലർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ട്രെയ്‌ലറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ സ്വന്തം ദുൽഖർ  സൽമാൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറക്കിയത്.

ശാലു റഫീമും ലിജോ മോളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഇവർക്ക് പുറമെ അഭിരാമി, ഷൈന്‍ ടോം ചാക്കോ, ജോജു ജോര്‍ജ്ജ്, വിജയ രാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഷഹീന്‍ സിദ്ധിഖ് എന്നിവരും മുഖ്യ കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

ചിത്രത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം നവംബർ 23 ന് തിയേറ്ററുകളിൽ എത്തും.