ജയദേവ് സംവിധാനം ചെയ്യുന്ന ‘പട്ടിണപാക്കം’ തീയറ്ററുകളിലേക്ക്

November 23, 2018

ജയദേവ് സംവിധാനം ചെയ്യുന്ന തമിഴ് ചലച്ചിത്രം ‘പട്ടിണപാക്കം’ തീയറ്ററുകളിലേക്കെത്തുന്നു. സിനിമാതാരം ഭാവനയുടെ സഹോദരനാണ് ജയദേവ്. കലൈയരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടി ഛായ സിംഗ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ‘പട്ടിണപാക്കം’ എന്ന ചിത്രത്തിനുണ്ട്.

ജയദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രശസ്ത സംവിധായകനായ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്നു ജയദേവ്. ഏറെ പ്രതീക്ഷയോടെതന്നെയാണ് പ്രേക്ഷകര്‍ ചിത്രത്തെ ഉറ്റുനോക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രമാണ് പട്ടിണപാക്കം. ചെന്നൈയില്‍ താമസിക്കുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം.

ജോണ്‍ വിജയ്, യോഗ് ജെ.പി, മനോജ് കെ.ജയന്‍, ആര്‍ സുന്ദരന്‍, ചാര്‍ല്, എം.എസ് ഭാസ്‌കര്‍, മദന്‍ ബാബു, ജങ്കിരി മധുമിത, സ്വാമി നാഥന്‍, റോസിന്‍ ജോളി, അഥിതി രവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സംവിധായകന്‍ ജയദേവിന്റെ ഭാര്യയായ വിനയ ദേവാണ് ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനറും സ്‌റ്റൈലിസ്റ്റും.