ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്‌ട്രേലിയക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ പൃഥ്വി ഷാ കളിക്കില്ല

November 30, 2018

ഓസ്‌ട്രോലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റില്‍ പ്രത്വി ഷാ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് താരം മത്സരത്തില്‍ നിന്നും ഒഴിവായത്. ടെസ്റ്റിനു മുനോനടിയായി നടന്ന പരിശീലനത്തിലാണ് പൃഥ്വി ഷായുടെ ഇടതു കാലിന് പരിക്കേറ്റത്.

ആദ്യ ടെസ്റ്റില്‍ ഷാ കളിക്കില്ലെന്ന് ബിസിസിഐ പത്ര കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. കാലിന് പരിക്കുള്ളതിനാല്‍ ഷായ്ക്ക് വിശ്രമം ആവശ്യമാണെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ ആറിന് ഓവലില്‍ വെച്ചാണ് ഇന്ത്യ-ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് പൃഥ്വി ഷാ കാഴ്ചവെച്ചത്. പരിശീലന മത്സരത്തില്‍ 69 പന്തില്‍ നിന്നുമായി 66 റണ്‍സ് ഷാ അടിച്ചെടുത്തു. പൃഥ്വി ഷാ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസ്‌ട്രേലിയന്‍ ഓപ്പണറായ മാക്‌സ് ബ്രെയ്ന്റിന്റെ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെയാണ് ഷായുടെ ഇടതു കണങ്കാലിന് പരിക്കേറ്റത്.