‘വിദൂരതയിലേക്ക് കണ്ണും നട്ട് മോഹൻലാലും മഞ്ജുവും’; പൃഥ്വി എടുത്ത ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

November 14, 2018

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ലൂസിഫർ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ചിത്രത്തിലെ നായികയുടെയും നായകന്റെയും ചിത്രം ഔദ്യോഗികമായി പങ്കുവെച്ചിരിക്കുകയാണ് സംവിധായകനായ പൃഥ്വി. ഈ ചിത്രം എടുത്തിരിക്കുന്നത് പൃഥ്വി തന്നെയാണെന്നതാണ് ഏറെ സന്തോഷകരമായ വാർത്ത.

ചിത്രത്തിൽ മോഹൻലാലും മഞ്ജു വാര്യരുമാണ് നായികാനായകന്മാർ. പഴയ കാലത്തെ സൂപ്പർ താരങ്ങളായ ഈ ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രം ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

മലയാളത്തിലെ  രണ്ട് സൂപ്പർ താരങ്ങൾ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫർ’ എന്ന പേരിൽ പുറത്തിറങ്ങുമെന്ന്  പ്രഖ്യാപിക്കപ്പെട്ടതു മുതൽ  വേണ്ടി ആരാധകർ കാത്തിരിപ്പിലാണ്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.