ബോളിവുഡ് കാത്തിരിക്കുന്ന വിവാഹം ഉടൻ; വിവാഹ ചിത്രങ്ങൾ വിറ്റത് 18 കോടിയ്ക്ക്

November 13, 2018

ബോളിവുഡിന്റെ പ്രിയപ്പെട്ട രൺവീർ സിംഗിന്റെയും ദീപികയുടെയും വിവാഹം നടക്കാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ബോളിവുഡിൽ നിന്നും മറ്റൊരു വിവാഹവുമായി ബന്ധപ്പെട്ട വാർത്തയാണ് എത്തുന്നത്. ബോളിവുഡ് ആരാധകർ ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന മറ്റൊരു വിവാഹമാണ് പ്രിയങ്ക ചോപ്ര നിക്ക് താരങ്ങളുടേത്.

ഇരുവരുടെയും വിവാഹത്തിന്റെ വാർത്തകൾ ഏറെ കൗതുകത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. താരങ്ങളുടെ വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു. എന്നാൽ പ്രിയങ്ക ചോപ്ര നിക്ക് താരങ്ങളുടെ വെഡിങ് ഫോട്ടോ 18 കോടി രൂപയ്ക്ക് ഒരു മാഗസിന്  വിറ്റതായാണ്  പുതിയതായി ബോളിവുഡിൽ നിന്നും വരുന്ന വാർത്തകൾ.

അതേസമയം ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ  നിക്ക് ജോഹാൻസും തമ്മിലുള്ള  വിവാഹം ഈ മാസം 30 ന് നടക്കുമെന്നാണ് താരങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്. ജോഡ്പൂരിലെ ഉമൈദ് ഭവനിൽ വച്ചായിരിക്കും ഇരുവരുടെയും വിവാഹത്തിന്റെ ചടങ്ങുകൾ നടക്കുക. ഓഗസ്റ്റ് 18 നായിരുന്നു ഇരുവരുടെയും വിവാഹ നിശ്‌ചയം.

2000 ലെ മിസ് വേള്‍ഡായിരുന്ന പ്രിയങ്ക 2008 ല്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് ഇരുപത്തിയഞ്ചുകാരനായ നിക് ജൊനാസ്. അടുത്തിടെ ഇരുവരും ഒന്നിച്ച് ഇന്ത്യയില്‍ വന്ന സമയത്ത് ജോധ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.

 

View this post on Instagram

 

Red, white and Bride!!! #Bachelorette

A post shared by Priyanka Chopra (@priyankachopra) on

പ്രിയപ്പെട്ട സുഹൃത്തുക്കൾക്കായി പാർട്ടി ഒരുക്കിയ നിക്ക് ജോനാസിന്റെ ചിത്രങ്ങള്‍ നേരത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരുന്നു.