ട്രോളന്മാരുടെ ഇഷ്ടപരസ്യം പിൻവലിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം..

November 28, 2018

രാഹുൽ ദ്രാവിഡിന്റെ പുകവലിയ്‌ക്കെതിരെയുള്ള ബോധവത്കരണപരസ്യം ഇനി ഉണ്ടാവില്ല. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രാഹുൽ ദ്രാവിഡിന്റെ പുകവലിക്കെതിരെയുള്ള വന്മതിൽ  എന്ന പരസ്യം സമൂഹ മാധ്യമങ്ങളിൽ നിന്നും ഔട്ടാകുമ്പോൾ നിരവധി ആളുകളാണ് ഇതിന് ട്രോളുകളുമായി രംഗത്തെത്തുന്നത്.

എന്തിനും ഏതിനും ട്രോളുകളുമായി എത്തുന്ന നമ്മുടെ മലയാളികളാണ് ഈ പരസ്യം  ആഘോഷമാക്കിയിരുന്നത്..ഈ പരസ്യം നിരോധിക്കുന്നതിലൂടെ ട്രോളന്മാരുടെ ഇഷ്ട പരസ്യങ്ങളിൽ ഒന്നാണ് ഇല്ലാതാവുന്നത്. എന്തൊരു കഷ്ടമാണ് എന്നതിന് പകരം ‘എന്തൊരു ദ്രാവിഡാണ്’ എന്ന പ്രയോഗം ഉണ്ടായതുവരെ ഈ പരസ്യത്തിലൂടെയായിരുന്നു.

പുകയില ഉപയോഗത്തിനെതിരെ രാഹുലിനെ വച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ പരസ്യം പുറത്തിറക്കിയിരുന്നത്. എന്നാൽ ഇനി ഡിസംബർ ഒന്ന് മുതൽ ഈ പരസ്യം ഉണ്ടാവില്ല. പകരം പുതിയ പരസ്യങ്ങളാകും തിയേറ്ററുകളിൽ പ്രദർശിപ്പിക്കുക. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനം.

അതേസമയം താരത്തിന്റെ ഈ പരസ്യത്തെ ട്രോളിയും നിരവധി ആളുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു..അവയിൽ ചിലത് കാണാം..

Read also : മോമോയെ മാമനാക്കി മലയാളി ട്രോളന്മാർ….