‘ജോസഫ്’ വൻ വിജയമാകുമ്പോൾ രമേശ് പിഷാരടിക്കും ചിലത് പറയാനുണ്ട്…
മികച്ച പ്രതികരണം തേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘ജോസഫ്’. ജോജു ജോർജ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട രമേശ് പിഷാരടി. ജോസഫ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പുള്ള അനുഭവങ്ങളാണ് പിഷാരടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ കയറിയ ജോജു നായക വേഷത്തിൽ എത്തുമ്പോൾ അദ്ദേഹം അനുഭവിച്ച ടെൻഷനുകളെക്കുറിച്ച് പിഷാരടി എഴുതിച്ചേർത്തു. ജോസഫ് ഇന്നൊരു വൻ വിജയംകുമ്പോൾ പപ്പേട്ടൻ ഉൾപ്പടെ ഒരു പാടു പേരുടെ അദ്ധ്വാനം അതിനു പിന്നിലുണ്ടെന്നും പിഷാരടി കൂട്ടിച്ചേർത്തു.
‘ജോസഫ്’ എന്ന ചിത്രത്തില്‍ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. ഷീഹി കബീറിന്റേതാണ് തിരക്കഥ. ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം.
Read also :കരിനീല കണ്ണുള്ള പെണ്ണെത്തി; ‘ജോസഫി’ലെ പുതിയ ഗാനം കാണാം..
സൗബിന് സാഹിര്‍, ദിലീഷ് പോത്തന്, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
ജോസഫ് എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു തലേന്ന് ; ഒരു പാട് രാത്രി വരെ ഞാനും ജോജുവും ഒന്നിച്ചുണ്ടായിരുന്നു ….സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും ജോജു വാചാലനായി ….ആശങ്കകൾ പങ്കുവച്ചു …
“ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ ഞാൻ നായകനാകുന്നു എന്താകുമോ എന്തോ ”
ഷൂട്ടിംഗ് പകുതിയായപ്പോൾ ജോജു നിർമാതാവ് കൂടെ ആകേണ്ടിവന്നു …..ജോസഫ് ഇന്നൊരു വൻ വിജയംകുമ്പോൾ പപ്പേട്ടൻ ഉൾപ്പടെ ഒരു പാടു പേരുടെ അദ്ധ്വാനം അതിനു പിന്നിലുണ്ട് ….
ജോജുവിന്റെ അതിയായ ആഗ്രഹവും …തീയേറ്ററിൽ നിറഞ്ഞ സദസിൽ രണ്ടാം വാരത്തിലേക്കു കടക്കുന്ന ഈ അവസരത്തിൽ ഇന്നലെ ജോജുഭായിയുടെ സന്തോഷം ഞാൻ കണ്ടു..അതെഴുതാൻ വാക്കുകൾ ഇല്ല അതുകൊണ്ടു ഇതൊക്കെ എഴുതുന്നു..