മികച്ച പ്രതികരണത്തോടെ ‘സവ്യസാചി’ തീയറ്ററുകളില്‍

November 5, 2018

ഏറെ ആരാധകരുള്ള നാഗചൈതന്യ നായകനായെത്തുന്ന പുതിയ സിനിമയാണ് ‘സവ്യസാചി’. മികച്ച പ്രതകരണത്തോടെ തീയറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. പ്രദര്‍ശനത്തിനെത്തിയ ആദ്യ ദിനം ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി 3.29 കോടി രൂപയുടെ കളക്ഷന്‍ ലഭിച്ചു.

അണിയറപ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. യുട്യൂബില്‍ റിലീസ് ചെയ്ത സവ്യസാചിയുടെ ട്രെയിലര്‍ അമ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. മാധവനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ചന്തു മൊണ്ടേണ്ടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘സവ്യസാചി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇദ്ദേഹം തന്നെയാണ്. നിധി അഗര്‍വാളാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയവും ആക്ഷന്‍ രംഗങ്ങളുമെല്ലാം ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.