മകന്റെ ചികിത്സയ്ക്കായി കണ്ണീരോടെ സഹായം അഭ്യര്‍ത്ഥിച്ച് സേതുലക്ഷ്മി; വീഡിയോ

November 30, 2018

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് സേതുലക്ഷ്മി. വീണ്ടും പ്രേക്ഷകര്‍ക്കു മുമ്പില്‍ പ്രത്യക്ഷപ്പെടുകയാണ് ഇവര്‍. വെള്ളിത്തിരയിലല്ല, മറിച്ച് ജീവിതത്തില്‍. പ്രേക്ഷകരോട് ഒരു അഭ്യര്‍ത്ഥനയുമായാണ് സേതുലക്ഷ്മി എത്തിയിരിക്കുന്നത്.

ഇരു വൃക്കകളും തകരാറിലായ മകന്റെ ചിക്തസയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് നിറമിഴികളോടെ ഈ അമ്മ ഫെയ്‌സ്ബുക്ക് ലൈവിലൂടെയെത്തിയത്. മകന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ജീവിക്കണമെന്നു മകനു ആഗ്രഹമുണ്ടെന്നും സഹായിക്കണമെന്നും സേതു ലക്ഷ്മി പറഞ്ഞു.
ഫോണ്‍ നമ്പര്‍- 9567621177