കിടിലന്‍ പാട്ടുമായി സിദ്ധിഖ്; കൈയടിച്ച് സോഷ്യല്‍ മീഡിയ

November 30, 2018

അഭിനയമികവുകൊണ്ടു മാത്രമല്ല തകര്‍പ്പന്‍ പാട്ടുകൊണ്ടും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് പ്രിയതാരം സിദ്ധിഖ്. സിദ്ധിഖിന്റെ കലക്കന്‍ പാട്ടിന് നിറഞ്ഞു കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് സിദ്ധിഖിന്റെ ഗാനം ആദ്യം പ്രത്യക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ ഗാനം പങ്കുവെയ്ക്കുകയും ചെയ്തു.

അബുദാബിയില്‍ വെച്ചു നടക്കുന്ന അമ്മ ഷോയ്ക്ക് മുന്നോടിയായുള്ള റീഹേഴ്‌സലിലാണ് സിദ്ധിഖിന്റെ തകര്‍പ്പന്‍ ഗാനാലാപനം. രാസലീല എന്ന ചിത്രത്തിലെ ‘കിളിയെ കിളികിളിയെ നീലാഞ്ചന പൈങ്കിളിയെ…’ എന്ന തുടങ്ങുന്ന ഗാനമാണ് സിദ്ധിഖ് പാടിയത്.

അമ്മ ഷോയ്ക്കു മുന്നോടിയായുള്ള റിഹേഴ്‌സല്‍ ക്യാമ്പ് കൊച്ചിയിലാണ് ആരംഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് ഷോ. ഷോയിലൂടെ ലഭിക്കുന്ന വരുമാനം കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്കായി ഉപയോഗിക്കുമെന്ന് അമ്മയുടെ ഭാരവാഹികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.