സോഷ്യൽ മീഡിയയിൽ താരമായി മഞ്ഞിൽ വിരിഞ്ഞ ഈ സുന്ദരി…

November 22, 2018

സാദ്ദി ജൂലിയറ്റ്  എന്ന് പേരിട്ടിരിക്കുന്ന മഞ്ഞില്‍ നിര്‍മ്മിച്ച സുന്ദരിക്ക് ഇപ്പോൾ ആരാധർ ഏറെയാണ്. കല്ല്യാണപ്പെണ്ണിന്‍റേതു പോലുള്ള മാലയും കമ്മലും മുക്കുത്തിയും ചുട്ടിയും എല്ലാമുണ്ട് ഈ കൊച്ചുസുന്ദരിക്ക്. അവളുടെ തലയില്‍ ചുവന്ന നിറമുള്ള ദുപ്പട്ടയുമുണ്ട്.  വാലിട്ടു കണ്ണുകളുമെഴുതിയിട്ടുള്ള ഈ സുന്ദരിപ്പെണ്ണാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


ജാസു കിങ്ര എന്ന പത്തൊമ്പതുകാരിയാണ് ഈ മഞ്ഞുപെണ്‍കുട്ടിയെ നിര്‍മ്മിച്ചത്. അഞ്ചുദിവസം മുമ്പ് മാത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം പതിനായിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.