‘കുട്ടി ആനന്ദി’നെ തിരഞ്ഞ് സുഹാസിനി..

November 16, 2018

എൺപതുകളിൽ മലയാള സിനിമയിൽ നായികയായി നിറഞ്ഞു നിന്ന താരമാണ് സുഹാസിനി. മലയാളത്തിന്റെ പ്രിയപ്പെട്ട സുഹാസിനി തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ്. സുഹാസിനി മണിരത്നത്തിന്‍റെ ഒരു ട്വീറ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ  ചര്‍ച്ചയാകുന്നത്..

വര്‍ഷങ്ങള്‍ക്ക് മുമ്പെ സുഹാസിനി സംവിധാനം  ചെയ്ത ‘കുട്ടി ആനന്ദ്’ എന്ന ഹ്രസ്വ ചിത്രത്തിന്റെ യുടൂബ് ലിങ്ക് ആരുടെയെങ്കിലും കയ്യിലുണ്ടോയെന്നാണ് അവര്‍ക്ക് അറിയേണ്ടത്. 1990 ൽ സുഹാസിനി സംവിധാനം ചെയ്ത ‘പെണ്‍’ ടെലിവിഷന്‍ സീരീസിലെ ഒരു ഭാഗമായിരുന്നു കുട്ടി ആനന്ദ്.

ആനന്ദ് എന്ന കുട്ടിയുടെ രോഗാവസ്ഥയെക്കുറിച്ചും അവനെ പരിചരിക്കാനെത്തുന്ന യുവ ഡോക്ടര്‍ അനുവിനെക്കുറിച്ചുമാണ് കുട്ടി ആനന്ദ് പറയുന്നത്. ചിത്രത്തിൽ അമല, കക്ക രവി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

അതേസമയം മമ്മൂട്ടി നായകനായി എത്തുന്ന തെലുങ്ക് ചിത്രം യാത്രയിലും സുഹാസിനി പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു കാലത്തെ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ മമ്മൂട്ടിയും സുഹാസിനിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും യാത്രയ്ക്കുണ്ട്. 80, 90 കാലഘട്ടങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞ സാന്നിധ്യമായിരുന്ന ഇരുവരും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത് ഒരു പിടി നല്ല ഓർമ്മകളായിരുന്നു. കഥ ഇതുവരെ, കൂടെവിടെ, എന്റെ ഉപാസന, പ്രാണം, രാക്കുയിലിന്‍ രാഗസദസ്സില്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരജോഡികൾ നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്