ആവണിപ്പാട്ടുകാരിയെ ഒന്നു വിരട്ടി, കര്‍ക്കശക്കാരനായ ജഡ്ജിന്റെ റോളില്‍ എം. ജയചന്ദ്രന്‍; വീഡിയോ കാണാം

November 15, 2018

ടോപ് സിംഗര്‍ വേദിയില്‍ ആലാപനമികവുകൊണ്ട് ശ്രദ്ധേയമായ കുട്ടിപ്പാട്ടുകാരിയാണ് ആവണി. ‘താരം വാല്‍ക്കണ്ണാടി നോക്കി…’ എന്ന ഗാനമാണ് ആവണി ആലപിച്ചത്. ‘കേളി’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ഭരതന്‍ സംഗീതം നല്‍കിയിരിക്കുന്നു. കെ എസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചരിക്കുന്നത്.

ടോപ് സിംഗര്‍ വേദിയില്‍ പാട്ട് പാടിയപ്പോള്‍ ചെറിയൊരു തെറ്റ് സംഭവിച്ചെങ്കിലും ആവണി പാട്ട് തുടര്‍ന്നു. എന്നാല്‍ വിധികര്‍ത്താക്കളുടെ മറുപടിയാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. ചെറിയ പിഴവിനെ കുറ്റപ്പെടുത്താതെ ആവണിയെ ആവോളം പ്രോത്സാഹിപ്പിച്ചു വിധികര്‍ത്താക്കള്‍. കൂടുതല്‍ ഉയരത്തില്‍ എത്താന്‍ പ്രചോദനമാകുന്ന വാക്കുകളാണ് ആവണിയോട് വിധികര്‍ത്താക്കള്‍ പറഞ്ഞത്. കര്‍ക്കശ്ശക്കാരനായ ജഡ്ജിന്റെ റോളില്‍ എം ജയചന്ദ്രന്‍ ആദ്യമൊന്ന് കുട്ടിപ്പാട്ടുകാരിയെ വിരട്ടാന്‍ നോക്കിയെങ്കിലും അതൊരു തമാശയാണെന്നതാണ് ഏറെ കൗതുകം. സ്വരമാധുര്യംകൊണ്ട് പാട്ടിനെ കൂടുതല്‍ മാധുര്യമുള്ളതാക്കി ആവണി.