മലയാളി മങ്കയായി ടോപ് സിംഗർ വേദിയിൽ ദിയക്കുട്ടി; വീഡിയോ കാണാം

November 14, 2018

ആലാപന മികവുകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ കുട്ടിക്കുറുമ്പിയാണ് ടോപ് സിംഗർ വേദിയിലെ ദിയക്കുട്ടി. പെർഫോമൻസ് റൗണ്ടിൽ ‘ചിന്നിച്ചിന്നി മിന്നിത്തിളങ്ങുന്ന വാരൊളി കണ്ണെനക്ക് ‘ എന്ന ‘ഉറുമി’യിലെ അതി മനോഹരഗാനവുമായാണ് ഈ സുന്ദരിക്കുട്ടി എത്തിയത്. പാട്ടിനൊപ്പം നൃത്തചുവടുകളും വെച്ച കുട്ടിത്താരം മലയാളി മങ്കയായി അണിഞ്ഞൊരുങ്ങി വേദിയിൽ എത്തിയപ്പോൾ പാട്ടിന്റെ ഭംഗി ഇരട്ടിയായി…

മനോഹരമായ ഗാനവുമായെത്തി കഴിഞ്ഞ റൗണ്ടുകളിലും കൃഷ്ണദിയ പ്രേക്ഷക ഹൃദയങ്ങൾകീഴടക്കിയിരുന്നു. ‘രാരീ രാരിരം രാരോ…’ എന്ന ദിയക്കുട്ടിയുടെ  മനോഹരഗാനം കാണാം…


പാട്ടിന്റെ ലോകത്തെ കുട്ടിത്താരങ്ങളെ കണ്ടെത്തുന്നതിനായി ഫ്ലവേഴ്സ് ടിവി ഒരുക്കുന്ന ടോപ് സിംഗർ പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. നിരവധി കുട്ടി പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്ന ടോപ് സിംഗർ കേരളത്തിലെ വിവിധ ജില്ലകളിൽ ഒഡീഷൻ നടത്തിയും സമൂഹ മാധ്യമങ്ങളിലൂടെ ഒഡീഷൻ നടത്തിയുമാണ് മികച്ച ഗായകരെ കണ്ടെത്തിയത്.

അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.