കനത്ത മഴ ; കളി ഉപേക്ഷിച്ചു..

November 23, 2018

കനത്ത മഴയെത്തുടർന്ന് ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരം പൂർത്തിയാക്കാനാവാതെ കളി ഉപേക്ഷിച്ചു. ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 19 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് എടുത്ത്. കളിയ്ക്ക് ഇടയിൽ മഴ കനത്തതിനാൽ ഡക് വർത്ത് ലൂയിസ് നിയമമനുസരിച്ച് ഇന്ത്യയുടെ ലക്‌ഷ്യം ആദ്യം 19 ഓവറിൽ 137 റൺസായിരുന്നു.

മഴ വീണ്ടും എത്തിയതോടെ വിജയലക്ഷ്യം 11 ഓവറിൽ 90 റൺസായി കുറക്കേണ്ടിവന്നു. എന്നാൽ മഴ പിന്നീട് തീരെ ശമിക്കാതെ വന്നതിനെത്തുടർന്ന് കളി ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യൻ ഇന്നിംഗ്സിൽ  ഒരു പന്തുപോലും എറിയാതെയാണ് കളി ഉപേക്ഷിക്കേണ്ടിവന്നത്.

Read also : ഓസ്‌ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ..

അതേസമയം ആദ്യ ടി20 മത്സരത്തിൽ ഇന്ത്യയെ  ഓസ്‌ട്രേലിയ തോൽപ്പിച്ചിരുന്നു. കഴിഞ്ഞ കളിയിലും  മഴ കാരണം 20 ൽ നിന്നും 17 ഓവറാക്കി കുറച്ച മത്സരത്തിൽ ഇന്ത്യക്ക് വിജയം നേടാൻ  174 റൺസ് എടുക്കണമായിരുന്നു. എന്നാൽ 169 റൺസ് എടുക്കാനെ ഇന്ത്യക്ക് കഴിഞ്ഞുള്ളു.