ഹോട്ടലുകൾ ഓൺലൈൻ ഭക്ഷണ വിൽപ്പന അവസാനിപ്പിക്കാനൊരുങ്ങുന്നു..?

November 29, 2018

വിളിച്ചാൽ വിളിപ്പുറത്ത് ഭക്ഷണവുമായി എത്തുന്നവരാണ് ഓൺലൈൻ ഭക്ഷണ വില്പ്പന. ഊബർ ഇറ്റ്സ് , സ്വിഗ്ഗി , സൊമാറ്റോ തുടങ്ങിയ ആപ്പുകളാണ് ഭക്ഷണ വിൽപ്പന  സേവന രംഗത്ത് പ്രവർത്തിച്ചുവരുന്നത്. ആളുകൾക്ക് കുറഞ്ഞ ചിലവിൽ വളരെ വേഗം ഹോട്ടലുകളിൽ പോകാതെ തന്നെ ഭക്ഷണം എത്തിച്ചുകൊടുക്കുക എന്ന ഉദ്യേശത്തോടെയാണ് ഈ ആപ്പുകൾ സേവനം ആരംഭിച്ചത്.

അതേസമയം ഈ ആപ്പുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ. ഭക്ഷണ വിൽപ്പന രംഗത്തെ എല്ലാ ആപ്പുകളുടെയും സേവനം നിർത്തിവയ്ക്കാൻ  കൊച്ചിയിൽ ചേർന്ന ഹോട്ടലുടമകളുടെ യോഗത്തിൽ തീരുമാനമായി.

Read also: ഭക്ഷണകാര്യത്തില്‍ ഒരല്പം ശ്രദ്ധിക്കൂ; മാനസീക സമ്മര്‍ദ്ദം കുറയ്ക്കാം

ഡിസംബർ ഒന്ന് മുതൽ പുതിയ തീരുമാനം നടപ്പിലാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ പത്ത് ദിവസത്തേക്കാണ് സർവ്വീസുകൾ നിർത്തിവയ്ക്കുന്നത്. പിന്നീട് അത് പൂർണ്ണമായും നിർത്തിവയ്ക്കുമെന്നും കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി.ജയപാൽ അറിയിച്ചു. ഹോട്ടലുടമകളുടെ നിരന്തരമായ ആവശ്യപ്രകാരമാണ് ഈ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഹോട്ടലുകളിൽ നിന്ന് ഓൺലൈൻ ഭക്ഷണ സേവന രംഗത്തെ ആപ്പുകൾ അമിതമായി ക്യാഷ് ഈടാക്കുന്നതിനാലാണ് ഈ തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.