പുതിയ പ്രതിജ്ഞയുമായി മുടിയൻ; എപ്പിസോഡ് കാണാം

November 12, 2018

എവിടെ പരിപാടി അവതരിപ്പിച്ചാലും പരുപാടി ചീറ്റിപോകുന്നതിന്റെ വിഷമത്തിലാണ് നമ്മുടെ മുടിയൻ. മുടിയനു പറ്റിയ ചെറിയ വലിയൊരബദ്ധമാണ് ഈ എപ്പിസോഡിൽ പറയുന്നത്.

ഒരു കേടായ മിക്സി നന്നാക്കുന്നതിനായി ബാലുവിന്റെ കൈയ്യിൽ കൊടുക്കാൻ ചന്ദ്രൻ മുടിയനെ ഏൽപ്പിച്ചു. എന്നാൽ മിക്സി മൊബൈൽ ഷോപ്പിൽ വച്ച് മുടിയൻ മറന്നുപോയി. മിക്സി ശരിയായോ എന്നറിയാൻ ചന്ദ്രൻ വിളിച്ചപ്പോഴാണ് ആ കാര്യം മുടിയൻ ഓർക്കുന്നത്.

ഇതോടെ മുടിയൻ എവിടെ കൈ വെച്ചാലും എല്ലാം അബദ്ധമായി മാറുമെന്നും പറഞ്ഞ് ബാലു മുടിയനെ കണക്കിന് ശകാരിച്ചു. എന്നാൽ  എല്ലാവരും തന്നെ പൊട്ടൻ എന്ന് വിളിക്കുന്നതിൽ മനംനൊന്ത്‌ പാവം മുടിയൻ എന്തു വിലകൊടുത്തും ഈ ‘മണ്ടൻ’ ഇമേജ് മാറ്റണമെന്ന് പ്രതിജ്ഞ എടുക്കുകയാണ്. മറന്നുവെച്ച മിക്സി എടുക്കാനായി വീണ്ടും  അങ്ങാടിയിലേക്ക് പോകുകയാണ് മുടിയൻ.

പക്ഷെ മിക്സി സ്ഥലം എസ് ഐ യുടെ വീട്ടിലേതായിരുന്നുവെന്ന് ബാലുവും കൂട്ടരും വളരെ വൈകിയാണ് അറിഞ്ഞത്..പിന്നീട്‌ സംഭവിച്ചതെന്താണെന്നറിയാൻ എപ്പിസോഡ് കാണാം..