നീലുവിന്റെ പുതിയ സ്റ്റിച്ചിങ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് ബാലു; വീഡിയോ കാണാം

November 30, 2018

രാവിലെ സുഷമയെ വിളിച്ചപ്പോള്‍ മുതല്‍ നീലു ആകെ ദേഷ്യത്തിലാണ്. കുട്ടികള്‍ എല്ലാരുകൂടി കാര്യം തിരക്കിയപ്പോള്‍ സുഷമയുടെ പരിചയത്തിലുള്ള ഒരാളുടെ പക്കല്‍ നിന്നും ഒരു സാധനം കൊടുത്തുവിടാമെന്നു പറഞ്ഞിരുന്നു. അതിന് ചെറിയൊരു തടസ്സം. ഇതിനെ ചൊല്ലിയാണ് ദേഷ്യം. ഒടുവില്‍ സാധനം വരുമെന്നായി.

വീട്ടിലേക്ക് പുതിയതായി വരുന്ന സാധനം എന്താണെന്ന് അറിയാനുള്ള ആഗ്രഹത്തിലാണ് എല്ലാരും. നീലുവാണെങ്കില്‍ ഒന്നും വിട്ടു പറയുന്നുമില്ല. എന്താണെന്ന് അറിയാഞ്ഞിട്ട് ബാലുവിനും ഒരു മനസമാധാനമില്ല. കൊണ്ടുവരുമ്പോള്‍ അറിഞ്ഞാല്‍ മതിയെന്നാണ് നീലുവിന്റെ പക്ഷം.

ഒടുവില്‍ സാധനം വീട്ടിലെത്തി. തയ്യല്‍മിഷനോട് നീലുവിനൊഴികെ ബാക്കി എല്ലാര്‍ക്കും പുച്ഛമായിരുന്നു. നീലുവും ലെച്ചുവുംകൂടി തയ്യല്‍ പഠിക്കാനും തുടങ്ങി. നീലുവിന്റെ പഴയ ഒരു സാരി ഉപയോഗിച്ച് ലെച്ചുവിന് ഒരു ചുരിദാര്‍ തയ്ച്ചു. പക്ഷെ നീലുവിന് ആകെ പണി കിട്ടി.