നട്ട് വിഴുങ്ങിയ ബാലുവിന് സംഭവിച്ചത്; വീഡിയോ കാണാം

November 20, 2018

ലുക്കില്‍ ആകെ ചെയ്ഞ്ച് വരുത്തിയാണ് പുറത്തുപോയ ബാലു തിരികെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടനെ ജോലിയും ആരംഭിച്ചു. ജോലിക്കിടെ കടിച്ചുപിടിച്ചിരുന്ന നട്ട് ബാലു വിഴുങ്ങി.

ബാലു വിഴുങ്ങിയ നട്ടിനെ പുറത്തെടുക്കാനുള്ള പരിശ്രമത്തിലാണ് എല്ലാവരും. നട്ട് പോയ വഴി വരെ ലെച്ചു വിവരിച്ച് കൊടുക്കുന്നുണ്ട്. നട്ട് എവിടെയൊ കുടുങ്ങി ഇരിപ്പുണ്ട് എന്നാണ് ബാലുവിന്റെ പക്ഷം. നെഞ്ചില്‍ കുടുങ്ങിയിരിക്കുന്ന നട്ട് താഴേക്ക് ഇറക്കാന്‍ പഴം കഴിച്ചു നോക്കി ബാലു. പക്ഷെ കാര്യം ഉണ്ടായില്ല.

ശിവാനിയുടെ ഐഡിയ പ്രകാരം തലകുത്തിനിന്നു നോക്കി ബാലു. കാന്തം വെച്ചുകൊണ്ടുള്ള പരീക്ഷണമായിരുന്നു അടുത്തത്. ഓരോരുത്തരും മാറിമാറി ഐഡിയ പലതും പ്രയോഗിക്കാന്‍ നോക്കി. ഒടുവില്‍ കിട്ടി….
ഉപ്പും മുളകും എപ്പിസോഡ് 383 കാണാം.