കടയില്‍ മാങ്ങാ വാങ്ങാന്‍ പോയ കേശുവും ശിവയും ഒപ്പിച്ച പണി; വീഡിയോ കാണാം

November 21, 2018

രാവിലെ മാര്‍ക്കറ്റില്‍ പോയ ബാലുവും ലെച്ചുവും വലിയൊരു മീനും വാങ്ങിയാണ് തിരിച്ചെത്തിയത്. മീന്‍കറി തന്റെ വകയാണെന്ന് ആദ്യം തന്നെ ബാലു പ്രഖ്യാപിച്ചു കഴിഞ്ഞു. ശിവാനിക്കും കേശുവിനും ബാലുവിനെ സഹായിക്കാന്‍ കൂടണം. പക്ഷെ ആരും അതിന് അനുവദിച്ചില്ല. പഠിക്കാന്‍ ആവശ്യപ്പെട്ടു കുട്ടികളോട് നീലു. വിളിക്കാതെ മുറിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അടികിട്ടും എന്നു കൂടി പറഞ്ഞപ്പോള്‍ രണ്ട് പേരും മുറിയിലൊതുങ്ങി.

എന്നാല്‍ അങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല കേശു. കുട്ടികള്‍ വീടുകളില്‍ നേരിടുന്ന അവഗണനയെക്കുറിച്ച് കാര്യമായിതന്നെ കേശു ശിവാനിയോട് ചര്‍ച്ച നടത്തി. ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യം ചെയ്താലെ മുതിര്‍ന്നവരുടെ മുന്നില്‍ വില കിട്ടൂ എന്നാണ് കേശുവിന്റെ അഭിപ്രായം.

ഒടുവില്‍ ചന്തയില്‍ പോയി മാങ്ങ വാങ്ങാന്‍ ബാലു കേശുവിനെയും ശിവയെയും അയച്ചു. പക്ഷെ മാങ്ങയൊന്നു വാങ്ങാതെയാണ് രണ്ട് പേരും തിരിച്ചെത്തിയത്. നീലുവിന് അപ്പഴേ ഒരു പന്തികേട് തോന്നിയിരുന്നു ഞായറാഴ്ച ആയതുകൊണ്ട് എല്ലാവരുംകൂടി ഒരു സിനിമയ്ക്ക് പോകാന്‍ തീരുമാനിച്ചു. പോകാനായി വിളിച്ച ഓട്ടോ വീടിനുമുന്നിലെത്തിയപ്പോഴാണ് കേശുവും ശിവയും മാങ്ങ വാങ്ങാതെ തിരിച്ചെത്തിയതിന്റെ കാര്യം പിടികിട്ടയത്. എന്താണെന്നല്ലേ… ഉപ്പും മുളകും എപ്പിസോഡ് 385 കാണാം.