ലെച്ചുവിനെ കുടുക്കാന്‍ ഫെയ്‌സ്ബുക്കില്‍ ഫേക്ക് ഐഡിയുമായി ബാലു; വീഡിയോ കാണാം

November 15, 2018

ലെച്ചു മുഴുവന്‍ സമയവും ഫോണിലാണെന്നാണ് എല്ലാവരുടെയും പരാതി. നീലവിനാണ് കൂടുതല്‍ പരാതി. വാട്‌സ് ആപ്പിലും ഫെയ്‌സ്ബുക്കിലും അധിക സമയം ചെലവഴിക്കുന്നത് നല്ലതല്ലെന്ന് ലെച്ചുവിനെ ബാലുവും നീലുവും ഉപദേശിച്ചു. പക്ഷെ കാര്യമുണ്ടായില്ല.

ഒടുവില്‍ കേശുവും ശിവയും ലെച്ചുവിന്റെ കള്ളത്തരങ്ങള്‍ കണ്ടെത്താന്‍ ഒരു മാര്‍ഗം കണ്ടെത്തി. ഫേക്ക് ഐഡി. നിധിഷ് ശോഭന എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ഒരു ഫേക്ക് ഐഡിയും ഉണ്ടാക്കി.

ലെച്ചുവിന് ചാറ്റിംങും തുടങ്ങി. എന്തായാലും നിധീഷ് ശോഭനയും ലെച്ചുവും നേരിട്ട് കാണാന്‍ തീരുമാനിച്ചു. അതും ഒരു ബേക്കറിയില്‍. എന്നാല്‍ നിധീഷ് ശോഭനയെ കാണാന്‍ ബേക്കറിയില്‍ എത്തിയ ലെച്ചുവിന് പണി പാളി. എന്താണെന്നല്ലേ? ഉപ്പും മുളകും എപ്പിസോഡ് 438 കാണാം.