ഗ്രാമീണ പശ്ചാത്തലത്തിൽ ‘പുഴയമ്മ’ ഒരുങ്ങി; ട്രെയ്‌ലർ കാണാം..

November 27, 2018

വിജീഷ് മാണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പുഴയമ്മ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ബാലതാരം എന്ന നിലയില്‍ ശ്രദ്ധേയയായ മീനാക്ഷിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനു ശേഷം ശ്രീഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രമാണ് പുഴയമ്മ. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം  കുറഞ്ഞ ബജറ്റില്‍ ഒരുക്കിയ ഒരു ഫാമിലി എന്റെർറ്റൈനറാണ്.

നേരത്തേ ശ്രീനാരായണ ഗുരുവിനെ കുറിച്ചുള്ള വിശ്വഗുരു എന്ന ചിത്രം ചുരുങ്ങിയ സമയത്തില്‍ ഷൂട്ടിംഗും പോസ്റ്റ് പ്രോഡക്ഷനും കഴിഞ്ഞ് റിലീസ് ചെയ്തതിലൂടെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയ സംവിധായകനാണ് വിജീഷ് മണി.