കിടിലന്‍ മേയ്ക്ക് ഓവറില്‍ വിക്രം; തരംഗമായി ‘കദരം കൊണ്ടന്‍’ ഫസ്റ്റ് ലുക്ക്

November 7, 2018

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വിക്രമിന്റെ പുതിയ മേയ്ക്ക് ഓവര്‍ ‘കദരം കൊണ്ടന്‍’ എന്ന ചിത്രത്തിനുവേണ്ടിയാണ് തകര്‍പ്പന്‍ ലുക്കില്‍ വിക്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്.

കമല്‍ഹാസനും വിക്രമും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കമല്‍ഹാസനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. രാജ്കമല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മാണം. കമല്‍ ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചതും.

രാജേഷ് എം സെല്‍വയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. വിക്രമിന്റെ പുതിയ ലുക്ക് ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വിക്രമിന്റെ 56-ാമത്തെ ചിത്രമാണ് ‘കദരം കൊണ്ടന്‍’. രാജ് കമല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന 45-ാമത്തെ ചിത്രവും. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുന്നത്.