ഡ്രംസില്‍ താളമിട്ട് ഒരു നാടന്‍പാട്ട്; വീഡിയോ കാണാം

November 23, 2018

സംഗീതത്തില്‍ ഒരല്പം പുതുമകൂടി ചാലിച്ച് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന കലാകാരനാണ് അല്ലു ഹരീഷ്. കണ്ണൂര്‍ മാതമംഗലമാണ് ഈ കലാകാരന്റെ സ്വദേശം. തന്റെ സംഗീത വാസനകളെ കൂട്ടിയോജിപ്പിച്ച് പുതിയൊരു കലാരൂപം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ഈ കലാകാരന്‍.

നിരവധി വേദികളില്‍ തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഈ കുട്ടിത്താരം. നിരവധി സമ്മാനങ്ങളും കുട്ടിത്താരത്തെ തേടിയെത്തിയിട്ടുണ്ട്.

കോമഡി ഉത്സവ വേദിയിലെത്തിയ അല്ലു മനോഹരമായ നാടന്‍പാട്ടുകള്‍ക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടി. പാട്ടിനൊപ്പം താളംകൊട്ടിയതും ഈ കുട്ടിത്താരം തന്നെയാണ്.