ഒരു ദിവസം പത്ത് പേരെ എറിഞ്ഞുവീഴ്ത്തി യാസിര്‍ ഷാ; ക്രിക്കറ്റില്‍ ഇത് ചരിത്ര നേട്ടം

November 27, 2018

ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം യാസിര്‍ ഷാ. ഒരു ദിവസംകൊണ്ട് പത്ത് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 19 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം അനില്‍ കുംബ്ലെയും ടെസ്റ്റ് ക്രിക്കറ്റില്‍ പത്ത് വിക്കറ്റ് എന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍തന്നെ ഒരു ദിവസംകൊണ്ട് പത്ത് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളവര്‍ അനില്‍ കുംബ്ലെയും യാസിര്‍ ഷായും മാത്രമാണ്. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ട് ദിവസംകൊണ്ട് ഇംഗ്ലണ്ടിന്റെ ജിം ലേക്കര്‍ പത്ത് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

കുംബ്ലെയുടെ പാത പിന്‍തുടര്‍ന്ന യാസിര്‍ ഷായെ വാഴ്ത്തുകയാണ് ക്രിക്കറ്റ് ലോകവും സാമൂഹ്യമാധ്യമങ്ങളും. ന്യൂസ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് ക്രിക്കറ്റിലാണ് തകര്‍പ്പന്‍ പ്രകടനം കൊണ്ട് യാസിര്‍ ഷാ കാണികളെ അമ്പരപ്പിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ന്യൂസ്ലണ്ടിന്റെ എട്ട് വിക്കറ്റുകല്‍ യാസിര്‍ ഷാ വീഴ്ത്തി. ഫോളോ ഓണ്‍ ചെയ്ത ന്യൂസ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിലും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ യാസിര്‍ ചരിത്രനേട്ടമാണ് സ്വന്തമാക്കിയത്.

https://www.youtube.com/watch?time_continue=4&v=xhcBhb7BrS0