വിവാഹ വേദിയിൽ നൃത്തച്ചുവടുകളുമായി ബോളിവുഡ് താരങ്ങൾ; വീഡിയോ കാണാം…

December 10, 2018

മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹത്തിന് മാറ്റുകൂട്ടാൻ ബോളിവുഡ് താരങ്ങളുടെ മനോഹര നൃത്തചുവടുകളും വിവാഹ വേദികളിൽ നിറഞ്ഞു നിന്നിരുന്നു.

താര ദമ്പതികളായ ഐശ്വര്യാ റായിയുടെയും അഭിഷേക് ബച്ചന്റെയും ഡാൻസ് സമൂഹ മാധ്യമങ്ങൾ നേരത്തെ ഏറ്റെടുത്തിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ഷാരുഖ് ഖാനും ഗൗരി ഖാനും മനോഹര നൃത്തച്ചുവടുകളുമായി വേദിയെ കീഴടക്കാൻ എത്തിയത്.

‘സംഗീത്’ എന്ന  പരിപാടിയിലാണ് താരങ്ങളുടെ ഇൗ പ്രകടനം.  ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ മുകേഷ് അംബാനിയും നിതാ അംബാനിയും രംഗത്തെത്തിയിരുന്നു.