അതേ നോട്ടം അതേ ഭാവം; സമൂഹമാധ്യമങ്ങളില്‍ വൈറലായി ഐശ്വര്യ റായ്-യുടെ അപര

March 1, 2021
Aishwarya Rai's Pakistani Doppelganger Aamna Imran

എന്തിനും ഏതിനും അപരന്മാര്‍ ഇറങ്ങുന്ന കാലമാണിത്. ചിലത് കണ്ടാല്‍ പലരും അറിയാതെ ചോദിച്ചു പോകും ‘ഇതിലേതാ ഒറിജിനല്‍’ എന്ന്. എന്തിനേറെ പറയുന്നു ചലച്ചിതരതാരങ്ങളുടെ അപരന്മാരും അരങ്ങില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും ചലച്ചിത്രതാരങ്ങളുടെ സാദൃശ്യംകൊണ്ട് പലരും ശ്രദ്ധ നേടാറുമുണ്ട്.

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത് ഐശ്വര്യ റായ് ബച്ചന്റെ ഒരു അപരയാണ്. ഐശ്വര്യ റായ്-യുടെ രൂപസാദൃശ്യം കൊണ്ട് ശ്രദ്ധ നേടുന്ന ഈ പെണ്‍കുട്ടിയുടെ പേര് ആംന ഇമ്രാന്‍ എന്നാണ്. പാകിസ്താന്‍ സ്വദേശിനായിയ ആംന ഇമ്രാന്റെ ടിക് ടോക് വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്.

സുഹൃത്തുക്കള്‍ ഒരിക്കല്‍ ആംനയോട് പറഞ്ഞു കണാന്‍ ഐശ്വര്യ റായ്-യെ പോലെയുണ്ടെന്ന്. പിന്നീട് മേക്കപ്പിലും എക്‌സ്പ്രഷനിലുമെല്ലാം ആംന ലോകസുന്ദരിയെ പകര്‍ത്തുകയായിരുന്നു. വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ മികച്ച സ്വീകാര്യതയും ലഭിച്ചുതുടങ്ങി.

Story highlights: Aishwarya Rai’s Pakistani Doppelganger Aamna Imran

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!