26 വർഷം മുൻപുള്ള ഐശ്വര്യ റായി; തരംഗമായ ചിത്രം

December 30, 2019

ലോകസുന്ദരിമാർ എത്രപേർ വന്നാലും ഭാരതീയരുടെ മനസ്സിൽ ലോകസുന്ദരി ഐശ്വര്യ റായ് ആണ്. ഒരിക്കലെങ്കിലും വല്യ ഐശ്വര്യ റായ് ആണെന്നാണ് വിചാരം എന്ന് കേൾക്കാത്തവരും ചുരുക്കമാണ്. മോഡലിംഗ് രംഗത്ത് നിന്നും ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് ഐശ്വര്യ ചുവട് വച്ചപ്പോൾ ഒരുപക്ഷെ അവർ പോലും കരുതിയിട്ടുണ്ടാകില്ല ഇത്രയധികം പ്രസിദ്ധി അവരെ കാത്തിരിക്കുന്നതായി.

ഹോളിവുഡിൽ പോലും ഇന്ത്യൻ സിനിമയുടെ മുഖമായി തിളങ്ങി നിൽക്കുന്ന ഐശ്വര്യ റായുടെ ഒരു പഴയ കാല ചിത്രം സമൂഹ മാധ്യമങ്ങളിൽ സജീവമാകുകയാണ്. 26 വർഷങ്ങൾക്ക് മുൻപ് മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സമയത്ത് പകർത്തിയ ചിത്രമാണിത്. ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണ്.

1993 ലാണ് ഐശ്വര്യ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയത്. ആ സമയത്ത് ഒരു പരസ്യത്തിനായി പകർത്തിയ ചിത്രം ഇപ്പോൾ ഫോട്ടോഗ്രാഫർ ഫാറൂക്ക് ചോതിയ ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

അന്നും ഇന്നും ഐശ്വര്യയ്ക്ക് മാറ്റമൊന്നുമില്ലെന്നാണ് ആരാധകർ കമന്റ്റ് ചെയ്യുന്നത്. ഇപ്പോൾ കുടുംബ ജീവിതത്തിന്റെ തിരക്കിലാണ് ഐശ്വര്യ റായ്. മകൾ ആരാധ്യക്കായി കൂടുതൽ സമയം ചിലവഴിക്കുന്നതിനാൽ സിനിമയിലും വിരളമായി മാത്രമേ ഐശ്വര്യ ഭാഗമാകാറുള്ളു.