‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ..’ മലയാളികളുടെ പ്രിയപ്പെട്ട വാവയായി മാറിയ അനന്യകുട്ടിയുടെ പ്രകടനം കാണാം..

December 5, 2018

ടോപ്‌സിംഗറിലെ ഏറെ ആരാധകരുള്ള ഒരു കുട്ടികുറുമ്പിയാണ് അനന്യ മോൾ. ആലാപന മികവിനൊപ്പം കുസൃതിത്തരങ്ങളുമായി എത്തുന്ന അനന്യ മോൾ ഇത്തവണ ‘എന്തു പറഞ്ഞാലും നീ എന്റേതല്ലേ വാവേ’ എന്ന മനോഹര  ഗാനവുമായാണ് ആസ്വാദക ഹൃദയം കീഴടക്കാൻ എത്തിയത്.

അച്ചുവിന്റെ ‘അമ്മ എന്ന ചിത്രത്തിലെ ചിത്ര ആലപിച്ച ഈ ഗാനം തികഞ്ഞ നിഷ്കളങ്കതയോടെ പാടിയ ഈ കുട്ടികുറുമ്പിയുടെ പെർഫോമൻസ് കാണാം..

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.