‘കളിക്കളത്തിലെ റിലാക്സേഷൻ’, കോഹ്‌ലിയുടെ ഡാൻസ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം…

December 8, 2018

കളിക്കളത്തിലെ കോഹ്‌ലിയുടെ മിന്നും പ്രകടനങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. എന്നാൽ എതിർ ടീമിനെ വിറപ്പിക്കുന്ന ബാറ്റിംഗ് മാത്രമല്ല, ആരാധകരെ ഞെട്ടിക്കുന്ന കിടിലൻ ഡാൻസും തന്റെ കയ്യിലുണ്ടെന്ന് തെളിയിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വീരാട് കോഹ്ലി. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇടയിലായിരുന്നു ആരാധകരെ ചിരിപ്പിച്ച ഇന്ത്യൻ നായകന്റെ പ്രകടനങ്ങൾ.

ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ രണ്ട് തവണയാണ് മഴയെ തുടർന്ന് കളി തടസപ്പെട്ടത്. മഴ കാരണം കളി തടസപെട്ടപ്പോഴാണ് അപ്രതീക്ഷിത നൃത്തച്ചുവടുകളുമായി താരം എത്തിയത്.

കളിയിൽ ഓസ്ടേലിയയുടെ ഇന്നിംഗ്സ്  അവസാനിച്ചിരുന്നു. രണ്ടാം ദിനത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. മൂന്നാം ദിനത്തിലെ കളിയുടെ തുടക്കത്തിൽതന്നെ ഓസ്‌ട്രേലിയൻ താരങ്ങളെല്ലാം പുറത്തായി.