കൈപ്പിടിയിൽ ഒതുക്കും മുമ്പേ വിക്കറ്റ് ആഘോഷമാക്കി ബ്രോവോ; വൈറൽ വീഡിയോ കാണാം..

December 3, 2018

ക്രിക്കറ്റ് ലോകത്ത് നിരവധി ആരാധകരുള്ള താരങ്ങളാണ് വെസ്റ്റ് ഇൻഡീസ്. ഇവരുടെ കളി പോലെത്തന്നെ പ്രസിദ്ധമാണ് ഇവരുടെ ആഘോഷങ്ങളും. കളിക്കളത്തിലെ ഇവരുടെ ആഘോഷങ്ങൾ സമൂഹ മാധ്യമങ്ങളും ആഘോഷമാക്കാറുണ്ട്.

ക്രിസ് ഗെയില്‍ മുതല്‍ പുതുതായി ടീമിലെത്തിയവര്‍ വരെ ആഘോഷത്തിന്റെ കാര്യത്തിൽ ഒരുപോലെയാണ്.. ഇവരുടെ ആഘോഷ രീതികള്‍ കാണാന്‍ തന്നെ രസമാണ്.

കഴിഞ്ഞ ക്രിക്കറ്റ് ലീഗിലും അങ്ങനെയൊരു ആഘോഷ രീതി തരംഗമായിരുന്നു. അതും വിക്കറ്റ് ലഭിക്കും മുമ്പ്. വിന്‍ഡീസിന്റെ ഡ്വെയ്ന്‍ ബ്രാവോയാണ് വ്യത്യസ്തമായൊരു ആഘോഷ രീതി കൊണ്ടുവന്നത്.

സാധാരണ വിക്കറ്റ് ലഭിച്ചുകഴിഞ്ഞാലാണ് ഇത്തരം ആഘോഷ രീതികള്‍. എന്നാല്‍ വിക്കറ്റ് ലഭിക്കും മുമ്പെ, ബ്രാവോ സംഗതി ആഘോഷമാക്കി. താരത്തിന്റെ ഈ പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമാവുന്നത്.