സോഷ്യല്‍മീഡിയയില്‍ താരമായി ദുല്‍ഖര്‍ സല്‍മാന്റെ കുഞ്ഞുമാലാഖ; വീഡിയോ കാണാം

December 3, 2018

മലയാള ചലച്ചിത്രലോകത്ത് നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. സ്‌നേഹത്തോടെ കുഞ്ഞിക്ക എന്നാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നതുപോലും. ദുല്‍ഖര്‍സല്‍മാനെപ്പോലെതന്നെ താരത്തിന്റെ മകള്‍ മറിയം അമീറ സല്‍മാനുമുണ്ട് ആരാധകര്‍ ഏറെ.

ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് കുഞ്ഞുമറിയത്തിന്റെ പുതിയ ചിത്രങ്ങള്‍. ഒരു വിവാഹച്ചടങ്ങിനെത്തിയ മറിയത്തിന്റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. കുടുംബസമേതമാണ് മമ്മൂട്ടിയും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് കുഞ്ഞുമറിയത്തിന്റെ പുതിയ ചിത്രങ്ങള്‍. നിരവധി പേരാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത്.