അച്ഛനും മകളും വെള്ളിത്തിരയിൽ ഒന്നിക്കുന്നു; മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രത്തിന്റെ ട്രെയ്‌ലർ

December 28, 2018

ബോളിവുഡ് നിറസാന്നിധ്യം അനില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ട്രെയ്‌ലർ പുറത്തിറങ്ങി. ‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്..കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം അറുപത് ലക്ഷത്തിലധികം ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു ഇതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തും. ഷെല്ലി ചോപ്ര ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കൂമാര്‍, ജൂഹി ചൗള എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഭിഷേക്, റജീന കസാന്‍ഡ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ..

Read also: ആരാധക ഹൃദയം കീഴടക്കി ‘പേട്ട’യുടെ ട്രെയ്‌ലർ; വീഡിയോ കാണാം..

വിധു വിനോദ് ചോപ്രയാണ് ചിത്രം നിര്‍മിക്കുന്നത്. ആര്‍. ഡി ബുമ്രന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രം ഒരു റൊമാന്റിക് കോമഡി ചിത്രമാണ്.