ഐ എഫ് എഫ് കെ; പ്രദർശനത്തിന് ഇന്ന് ‘സുഡാനി ഫ്രം നൈജീരിയ’യും…

December 10, 2018

സ്വതസിദ്ധമായ അഭിനയത്തിലൂടെ മലയാളികളെ ചിരിപ്പിക്കുന്ന സൗബിൻ ഷാഹിർ പ്രധാന കഥാപാത്രമായെത്തുന്ന സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ എത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശനത്തിനെത്തുകയാണ് വീണ്ടും സുഡാനി ഫ്രം നൈജീരിയ.

മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം പശ്ചാത്തലമാക്കിയൊരുക്കിയ സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയുന്നത് നവാഗതനായ സക്കറിയയാണ്. നൈജീരിയൻ സ്വദേശി സാമുവേല്‍ ആബിയോളയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നിർമിക്കുന്നത് ഷൈജു ഖാലിദും സമീർ താഹിറും ചേർന്നാണ്. ഷൈജു ഖാലിദ് തന്നയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്.

Read Also: ഐ എഫ് എഫ് കെ; ഇനി ക്യൂ നിൽക്കേണ്ടതില്ല..

ഫുട്ബോൾ ഭ്രാന്തമായ ആവേശമായി കൊണ്ടു നടക്കുന്ന മലപ്പുറം, കോഴിക്കോട് എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ. നീണ്ട നാളത്തെ അന്വേഷണങ്ങൾക്കൊടുവിൽ നൈജീരിയയിൽ നിന്നുമാണ് ചിത്രത്തിന് അനുയോജ്യനായ സാമുവൽ അബിയോള റോബിൻസൺ എന്ന നടനെ കണ്ടു കിട്ടിയതെന്ന് സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.