ഷൈൻ നിഗത്തിന്റെ ‘ഇഷ്‌ക്’ എത്തുന്നു; ഫസ്റ്റ് ലുക്ക് കാണാം..

December 18, 2018

വളരെക്കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ഷൈൻ നിഗം.  താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ‘ഇഷ്‌ക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റും എ.വി.എ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിർമ്മിക്കുന്നത്.

നവാഗതനായ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ഇഷ്ക്കിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിൽ ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. രതീഷ് രവി തിരക്കഥയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് നാളെ ആരംഭിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിക്കുന്നത്.