വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ താരദമ്പതികൾ വീണ്ടുമെത്തുന്നു; ഫസ്റ്റ് ലുക്ക് കാണാം..

December 31, 2018

തെന്നിന്ത്യയിലെ താര ദമ്പതികളായ നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ശിവ സംവിധാനം ചെയ്യുന്ന മജിലി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. വിവാഹ ശേഷം ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മജിലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ശിവ നിര്‍വാണയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ വിശാഖപട്ടണമാണ്.  ഗോപി സുന്ദറാണ്  ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

പുതിയ ചിത്രത്തിൽ പുതിയ ലുക്കിലാണ് നാഗചൈതന്യ വേഷമിടുന്നത്. അടുത്ത വർഷം തിയേറ്ററുകളിൽ എത്തുന്ന ചിത്രം വിവാഹ ശേഷം നാഗചൈതന്യയും സാമന്തയും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്. താരദമ്പതികൾ വീണ്ടും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.