‘ചാടി മറിഞ്ഞ് ലാലേട്ടൻ’; ചെറുപ്പത്തിന്റെ ചുറുചുറുക്കെന്ന് ആരാധകർ ; വീഡിയോ കാണാം..

December 30, 2018

‘അടുത്ത മെയ് മാസം 59 വയസ്സ് ആകാൻ പോകുന്ന ചെറുപ്പക്കാരൻ’ എന്ന തലക്കെട്ടോടെ സിനിമാ പ്രാന്തന്‍ എന്ന ഫേസ്ബുക്ക് പേജിൽ പുറത്തുവിട്ട വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.

ഏറ്റെടുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി എത്ര റിസ്ക് എടുക്കാനും തയ്യാറാവുന്ന താരമാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ. പ്രായത്തിന്റെ പ്രശ്നങ്ങളില്ലാതെ അനായാസം ചാടി മറിയുന്ന മോഹന്‍ലാലിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഷെയർ ചെയ്ത് മിനിറ്റുകള്‍ക്കകം ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വൈറലായ വീഡിയോ കാണാം..