‘മുത്തുമണി രാധേ’ ‘തട്ടും പുറത്ത് അച്ചുതനി’ലെ പുതിയ ഗാനം കാണാം…

December 4, 2018

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം ‘തട്ടുംപുറത്ത് അച്ച്യുതന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മുത്തുമണി രാധേ’ എന്ന് തുടങ്ങുന്ന ഗാനമാണ്  ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ചിത്രത്തിലെ ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

ഡിസംബറില്‍ ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കുഞ്ചാക്കോ ബോബന്‍- ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്ക് ഒട്ടേറെ നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബൻ ലാൽജോസ് കൂട്ടുകെട്ടില്‍ പിറന്നവയാണ്.

Read also: ലൊക്കേഷനില്‍ കുസൃതിക്കാരനായി കുഞ്ചാക്കോ ബോബന്‍: വീഡിയോ കാണാം

ഷെബിന്‍ ബക്കറാണ് ‘തട്ടിന്‍ പുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.