കുഞ്ഞാരാധികയ്‌ക്കൊപ്പം കുറുമ്പ് കാട്ടി നയൻസ്; വൈറൽ വീഡിയോ കാണാം

December 15, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നയൻസ്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ഏറെ ആവേശത്തോടോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. താരത്തിന്റെ ശിവകാർത്തികേയനുമൊപ്പമുള്ള പുതിയ ചിത്രം SK13 ന്റെ ചിത്രീകരണവുമായി തിരക്കിലാണ് താരമിപ്പോൾ.

പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ലൊക്കേഷൻ ചിത്രങ്ങൾക്കൊപ്പം നയൻസും ഒരു കുട്ടിയാരാധികയും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

കുട്ടിയാരാധികയ്‌ക്കൊപ്പം നയൻസും ശിവ കാർത്തികേയനും ചിത്രങ്ങൾ എടുക്കുകയും കളിയ്ക്കുകയുമൊക്കെ ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്…വീഡിയോ കാണാം..