‘ഒടിയന്റെ’ കിടിലൻ ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവെച്ച് പീറ്റർ ഹെയ്‌ൻ…

December 9, 2018

പ്രശസ്ത പരസ്യസംവിധായകൻ വി എ ശ്രീകുമാർ മേനോൻ  ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ഒടിയൻ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.  മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയോടെ റിലീസിനെത്താൻ ഉദ്ദേശിക്കുന്ന ഒടിയൻ തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ചിത്രത്തിൻെറതായി പുറത്തിറങ്ങിയ ഗാനത്തിനും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിൽ ഒടിയൻ വിദ്യകൾക്കൊപ്പം മോഹൻലാലിൻറെ ഗാനവും ഉണ്ടെന്ന് വാർത്ത ആരാധകർക്ക് ഇരട്ടി മധുരം നൽകുന്നതാണ്. ഷൂട്ടിങ് അവസാനിച്ച ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. മോഹൻലാൽ അവതരിപ്പിക്കുന്ന ഒടിയൻ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഞ്ജു വാര്യർ,സിദ്ദിഖ്,നരേൻ തുടങ്ങിയ പ്രമുഖരും പ്രധാന വേഷങ്ങളിലെത്തുന്നു. മധ്യ കേരളത്തിൽ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു വിശ്വസിച്ചു പോന്നിരുന്ന മിത്തുകളെയും പ്രമേയമാക്കിയാണ് ഒടിയൻ ഒരുങ്ങുന്നത്.

Read also: തെലുങ്ക് ആരാധകരെയും ആവേശത്തിലാക്കി ‘ഒടിയൻ’ ടീസർ…

എന്നാൽ ചിത്രം റിലീസിന്  മുമ്പേ റെക്കോര്‍ഡ് നേടിയിരിക്കുകയാണ്. മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഹിന്ദി ഡബ്ബിങ് – സാറ്റലൈറ്റ് റൈറ്റ്‌സാണ്  ഒടിയന്‍ കരസ്ഥമാക്കിയിരിക്കുന്നത്. 3 കോടി 25 ലക്ഷം രൂപയാണ്  ഹിന്ദി ഡബ്ബിങ് സാറ്റലൈറ്റ് റൈറ്റ്‌സ് ആയി  ഒടിയന്‍ നേടിയത്. അതേസമയം ചിത്രത്തിന്റെ മേക്കിങ് വീഡിയോ സംവിധായകൻ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

അതേസമയം ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ കൈകാര്യമ് ചെയ്യുന്ന പീറ്റർ ഹെയ്‌ൻ പുറത്തുവിട്ട ഫാൻ മെയ്ഡ് പോസ്റ്ററാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഫാൻ മെയ്ഡ് പോസ്റ്റർ പങ്കുവെച്ചത്. ഇതിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.