മലയാളികളെ ത്രസിപ്പിച്ച് മോഹൻലാൽ; ‘ഒടിയനി’ലെ അടിപൊളി ഗാനം കാണാം…

December 6, 2018

വെള്ളിത്തിരയിൽ എത്തുന്നതിനുമുമ്പ് തരംഗം സൃഷ്ടിച്ച ചിത്രമാണ് ഒടിയൻ.  കേരളത്തിലെങ്ങും ഇപ്പോൾ ഒടിയന്‍ തരംഗമാണ്. ഒടിയന്‍ സ്റ്റ്യച്യുവും, ഒടിയന്‍ ആപ്പും അങ്ങനെ എല്ലാം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മലയാള ചലച്ചിത്ര മേഖലയെന്നല്ല ഇന്ത്യന്‍ സിനിമ തന്നെ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്‍റെ ഒടിയനെ കാണാനായി. ഒടിയന്‍ തീയേറ്ററുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചിത്രത്തിൽ പിന്നണി ഗായകനായി മോഹൻലാൽ എത്തുന്ന പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Read also:ഒടിയനി’ൽ ഇനി മമ്മൂട്ടി സാന്നിധ്യവും…

‘എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ് എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി  എത്തുന്നത് മഞ്ജു വാര്യരാണ്