റിലീസിന് മുമ്പേ 100 കോടി നേട്ടവുമായി ‘ഒടിയൻ’; പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സംവിധായകൻ

December 11, 2018

ഇരുട്ടിന്റെ രാജാവായ് മോഹൻലാൽ എത്തുന്ന നിമിഷം…ഡിസംബർ 14 ന് ഒടിയൻ  പ്രദർശനത്തിനെത്തുമ്പോൾ ഏറെ അക്ഷമരായി കാത്തിരിക്കുകയാണ് മോഹൻലാൽ ആരാധകർ.. ഒടിയനെക്കുറിച്ച് പുതിയൊരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍.

റിലീസിന് മുമ്പേ നൂറ് കോടി നേടിയിരിക്കുകയാണ് ‘ഒടിയന്‍’. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് വഴി നൂറ് കോടിയോളം നേടിയെന്ന് ട്വിറ്ററിലൂടെയാണ് സംവിധായകന്‍ പങ്കുവെച്ചത്. ‘2.0’, ‘ബാഹുബലി സീരിസ്’ തുടങ്ങിയ ചിത്രങ്ങള്‍ റിലീസിന് മുമ്പേ നൂറ് കോടി നേടിയിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഒരു മലയാളം ചലച്ചിത്രം ഇത്തരത്തിൽ വിജയം നേടുന്നത്.

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.

Read also: ഇത് അഭിമാനത്തിന്റെ നിമിഷം; ‘ഒടിയൻ’വിശേഷങ്ങളുമായി മോഹൻലാൽ…

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. പ്രഭ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്, രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.