മലയാളക്കരയെ ആവേശക്കടലാക്കി ഒടിയനെത്തി…

December 14, 2018

കേരളക്കരയെ ആവേശം കൊള്ളിച്ച് ഒടിയൻ.ബി ജെ പി ഹർത്താൽ പ്രഖാപിച്ചിട്ടും ഒടിയൻ ആവേശം ചോരാതെ കേരളക്കര. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ചില തിയ്യേറ്ററുകളിലെ ഷോ മാറ്റിവച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ചിത്രം പ്രദർശിപ്പിക്കും. ചിലയിടങ്ങളില്‍ പ്രദര്‍ശനം നിര്‍ത്തിവച്ചിട്ടുണ്ട്.

ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ കളക്ഷനിൽ റെക്കോർഡിടും എന്നാണ് കരുതപ്പെടുന്നത്.മലയാളത്തിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും ബിഗ് ബജറ്റ് ചിത്രമെന്ന ഖ്യാതിയുമായാണ് ഒടിയൻ എത്തിയത്. ഏത് ജീവിയായും മാറാൻ കഴിവുള്ള ഒടിയൻ മാണിക്യനെക്കുറിച്ചും അയാളുടെ ഒടിവിദ്യകളും നിറഞ്ഞതാണ് സിനിമ.

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. പ്രഭ എന്നാണ് മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഹരികൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രകാശ് രാജ്, രാവുണ്ണി എന്ന വില്ലന്‍ കഥാപാത്രത്തെയും ചിത്രത്തില്‍ അവതരിപ്പിക്കുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്.