തെലുങ്ക് ആരാധകരെയും ആവേശത്തിലാക്കി ‘ഒടിയൻ’ ടീസർ…

December 9, 2018

മലയാളക്കര ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മലയാളത്തിനൊപ്പം അന്യ ഭാഷകളിലും റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ തെലുങ്ക് ടീസറാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തെലുങ്ക് ടീസർ പുറത്തുവിട്ടത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിനും ടീസറിനും പോസ്റ്ററുകൾക്കുമൊക്കെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി വേഷമിടുന്നത് മഞ്ജു വാര്യരാണ്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

മോഹൻലാൽ നായകനായെത്തുന്ന വി എ ശ്രീകുമാർ ചിത്രം ഒടിയൻ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും സവിശേഷ ശ്രദ്ധ നേടിയ സിനിമയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിച്ചിരിക്കുന്നത്.
Read also: റിലീസിന് മുമ്പ് സോഷ്യൽ മീഡിയയിൽ തരംഗമായി ഒടിയൻ മാണിക്യന്റെ ചിത്രങ്ങൾ

റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി  എത്തുന്നത് മഞ്ജു വാര്യരാണ്. ഒരു കാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന മഞ്ജു മോഹൻലാൽ താരജോഡികളുടെ തിരിച്ചുവരവ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്‌ക്കു ശേഷം മലയാളത്തിലേക്ക് തിരിചുവരവ് നടത്തിയ മഞ്ജു മോഹൻലാലിനൊപ്പം ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ആരാധകർ എന്നും ആകാംഷയോടെ കാണാൻ കൊതിക്കുന്ന താരജോഡികൾ ഒന്നിക്കുന്ന ചിത്രം ഉടൻ തിയേറ്ററിൽ എത്തും. ചിത്രത്തിന്റെ തെലുങ്ക് ടീസര് കാണാം…