ഹൃദയം കവരുന്ന മനോഹാരിതയുമായി ‘ഒരു കാറ്റില്‍ ഒരു പായ്കപ്പലിലെ പുതിയ ഗാനം; വീഡിയോ കാണാം..

December 7, 2018

ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍’. മൈഥിലി നായികയായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പി വിജയകുമാറാണ്. സണ്‍ ആഡ് ഫിലിം  പ്രൊഡക്ഷന് വേണ്ടി ഡോ സുന്ദര്‍ മേനോനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കായലോളമെന്തിനോ കൊതിച്ചുവോ എന്ന മനോഹര ഗാനമാണ് ആസ്വാദക ഹൃദയം കീഴടക്കിയിരിക്കുന്നത്.

‘ഒരു കാറ്റില്‍ ഒരു പായ്കപ്പല്‍’ എന്ന ചിത്രത്തിന് വേണ്ടി ബിജിപാല്‍ ഈണമിട്ട ഗാനം ഹൃദയം കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ‘കായലോളമെന്തിനോ കൊതിച്ചുവോ’ എന്ന മനോഹര ഗാനത്തിന്റെ ഈണത്താലും താളത്താലും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ഗാനം. ബിജിപാലും ആന്‍ ആമിയും കൂടിയാണ് ഗാനമാലപ്പിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. .