‘പേട്ട’യിൽ രജനിയുടെ നായികയായി തൃഷയും ; പോസ്റ്റർ ഏറ്റെടുത്ത് ആരാധകർ…

December 10, 2018

സിനിമാപ്രേമികളുടെ സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് വീണ്ടും തകര്‍പ്പന്‍ ലുക്കില്‍. ഒപ്പം തമിഴകത്തിന്റെ സ്വന്തം തൃഷയും. രജനീകാന്ത് നായകനായെത്തുന്ന ‘പേട്ട’ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കാര്‍ത്തിക് സുബ്ബരാജാണ് പേട്ട എന്ന ചിത്രത്തിന്റെ സംവിധായകന്‍.

സ്‌റ്റൈല്‍ മന്നന്‍ എന്ന ആരാധകരുടെ വിളിപ്പേരുപോലെ തന്നെ കിടിലന്‍ സ്‌റ്റൈലന്‍ ലുക്കിലാണ് പേട്ടയുടെ ഓരോ പോസ്റ്ററിലും  രജനീകാന്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തവണ തൃഷയ്‌ക്കൊപ്പം രജനി എത്തുന്ന പോസ്റ്ററിൽ നാടൻ തമിഴ് ലുക്കിലാണ് രജനി കാന്ത് എത്തുന്നത്. അതേസമയം സിമ്രാനൊപ്പം രജനി എത്തുന്ന കഴിഞ്ഞ ദിവസം പുറത്തുവിട്ട പോസ്റ്ററുകളിൽ മോഡേൺ ലുക്കിലാണ് രജനി കാന്ത് പ്രത്യക്ഷപ്പെട്ടത്.  സിമ്രാന്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ബോളിവുഡ് താരം നവാസുദീന്‍ സിദ്ധിഖി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നുണ്ട്. മോഷന്‍ രൂപത്തിലുള്ള പേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് നേരത്തെ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.

Read also: ഇത് മരണമാസല്ല, അതുക്കും മേലെ; ‘പേട്ട’യിലെ പുതിയ ഗാനം കാണാം..

യുവസംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മാണം. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും തിരു ക്യാമറയും നിര്‍വഹിക്കുന്നു. സിമ്രാന്‍, തൃഷ, വിജയ് സേതുപതി. ബോബി സിംഹ, മാളവിക മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേട്ടയ്ക്കുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.