മമ്മൂട്ടിക്ക് ഹൃദയം തൊടുന്ന നന്ദിയുമായി പൃഥ്വിയും മോഹൻലാലും…

December 13, 2018

മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജ് സംവിധായകനാകുന്നുവെന്ന വാർത്ത ഏറെ ആകാംക്ഷയോടെയാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി മലയാളത്തിൻറെ മഹാനടൻ മോഹൻലാൽ കൂടി എത്തുന്നുവെന്ന വാർത്ത ലോകമെങ്ങുമുള്ള മലയാളികളിൽ സൃഷ്ടിച്ചത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു.

എന്നാൽ ചിത്രത്തിന്റെ ടീസർ മലയാളികളുടെ സ്വന്തം മമ്മൂക്ക പറത്തിറക്കിയതും മലയാളികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടീസർ പങ്കുവെച്ച മമ്മൂക്കയ്ക്ക് നന്ദിയുമായി എത്തുകയാണ് സംവിധായകനും പ്രധാന നടനുമുൾപ്പെടെയുള്ള ‘ലൂസിഫറി’ന്റെ അണിയറപ്രവർത്തകർ.


മോഹൻലാലിനൊപ്പം മഞ്ജു വാര്യരും ടൊവിനോ തോമസുമടക്കം വൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മാണം പൂർത്തിയാക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

Read also: ‘വിദൂരതയിലേക്ക് കണ്ണും നട്ട് മോഹൻലാലും മഞ്ജുവും’; പൃഥ്വി എടുത്ത ഫോട്ടോ ഏറ്റെടുത്ത് ആരാധകർ