ബോളിവുഡിൽ നിറസാന്നിധ്യമാകാൻ ഒരുങ്ങി പ്രിയ വാര്യർ..

December 16, 2018

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച പ്രിയ വാര്യർ ബോളിവുഡിലേക്ക്. ‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലെ  മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയ വാര്യർ.

അതേസമയം പ്രിയയുടെ അരങ്ങേറ്റ ചിത്രം ഒരു അഡാർ ലൗ അടുത്ത വര്ഷത്തെ ഫെബ്രുവരി 14 നാണ് റിലീസ് ചെയ്യുന്നത്. ആദ്യ ചിത്രം റിലീസ് ആകും മുമ്പേ തന്നെ ഇതാ താരം ഇപ്പോള്‍ ബോളിവുഡിലേക്ക് ചുവടുറപ്പിക്കുകയാണ്.

Read also: പ്രിയ വാര്യറെ സുന്ദരിയാക്കി പൂർണ്ണിമ; ചിത്രങ്ങൾ കാണാം…

‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ണമായും യുകെയിലാണ് ചിത്രീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി.